ജയിലില്‍ നിന്ന് കാണാതായ റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവാല്‍നിയെ കണ്ടെത്തി. ആര്‍ട്ടിക് പ്രദേശത്തെ പീനല്‍ കോളനി വിഭാഗത്തിലുള്ള പോളാര്‍ വൂള്‍ഫ് ജയിലിലേക്കാണ് നവാല്‍നിയെ മാറ്റിപ്പാര്‍പ്പിച്ചതെന്ന് അദ്ദേഹവുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കി. നവാല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായിയാ കിര യാര്‍മിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്‌സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനല്‍ കോളനിയിലാണ് നവാല്‍നി ഉള്ളതെന്നും കിര പറഞ്ഞു. നവല്‍നിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദര്‍ശിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേര്‍ത്തു. നേരത്തേ പാര്‍പ്പിച്ചിരുന്ന ജയിലിന് ഏറെ അകലെയുള്ള സ്ഥലമാണിത്. കാണാതായി മൂന്നാഴ്ചക്കു ശേഷമാണ് നവാല്‍നിയെ കണ്ടെത്തിയത്.
തടവുകാരെ ഏകാന്തമായി പാര്‍പ്പിക്കുന്ന ഇടമാണ് പീനല്‍ കോളനികള്‍. നവാല്‍നിയെ ജീവനോടെ കണ്ടെത്തിയതില്‍ യു.എസ് സന്തോഷം പ്രകടിപ്പിച്ചു. നവാല്‍നിയെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യു.എസ് റഷ്യയിലെ പുടിൻ ഭരണകൂടത്തിന്റെ പ്രതിപക്ഷ വേട്ടയെയും അപലപിച്ചു. അലക്സിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ ഫ്രാൻസ് അപലപിച്ചു. മൂന്നു മാസം കൂടിയേ ഉള്ളൂ റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പിന്. അതിനിടയിലാണ് നവാല്‍നിയെ വിജനമായ ജയിലിലേക്ക് മാറ്റിയത്.
Also read: കണ്ണൂരിൽ മദ്യലഹരിയിൽ പെൺകുട്ടിയുടെ അഴിഞ്ഞാട്ടം; തടയാനെത്തിയെ എസ്ഐ യെയും ഇടിച്ചിട്ടു