web analytics

യു.കെ.യിൽ മദ്യവിലയിൽ വൻവർധന വരുന്നു..! വരുന്ന സാമ്പത്തികവർഷം മുതൽ ഈ ബ്രാൻഡുകൾക്ക് ‘കനത്ത വില’ നൽകേണ്ടി വരും:

ഏപ്രിൽ മുതൽ നിലവിൽ വരുന്ന പുതിയ നികുതി മദ്യ വിലയിൽ കുതിപ്പ് ഉണ്ടാക്കുമെന്ന് കണക്കുകൾ. ഇതോടെ ഒരു പൈന്റിന് അഞ്ച് പൗണ്ടിൽ അധികം നൽകേണ്ടി വരും. ആദ്യമായാണ് ഒരു പൈൻ്റിന് അഞ്ച് പൗണ്ട് കടന്ന് മദ്യ വില കുതിക്കാനൊരുങ്ങുന്നത്.

ഇതോടെ ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച നികുതി വർദ്ധനവിനെതിരെ കുറ്റപ്പെടുത്തലുകൾ ഏറി.ഒരു പൈന്റ് ബിയറിന്റെ ശരാശരി വില £4.80 ൽ നിന്ന് £5.01 ൽ എത്തുക. ഏപ്രിലിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന നികുതി വർദ്ധനവിൻ്റെ ഭാരം നികത്താൻ വില ഉയർത്തുകയല്ലാതെ ഉത്പാദകർക്ക് മറ്റ് മാർഗമില്ലെന്ന് ഇക്കാര്യത്തിൽ പഠനം നടത്തിയ ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ (ബിബിപിഎ) പറയുന്നു.

ദേശീയ മിനിമം വേതനത്തിലെ വർദ്ധനവ് , ദേശീയ ഇൻഷുറൻസ് നിരക്കുകളിലെ വർദ്ധനവ് , ദേശീയ ഇൻഷുറൻസ് അടയ്ക്കാൻ തുടങ്ങുന്ന പരിധിയിലെ കുറവ് എന്നിവ കാരണം പബ്ബുകൾക്ക് അധികച്ചെലവുകളും ഉണ്ടാകും. ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ നൽകുന്ന ബിസിനസ് നിരക്കുകളിലെ കിഴിവുകൾ ഏപ്രിൽ മുതൽ 75% ൽ നിന്ന് 40% ആയി കുറയ്ക്കും.

കോവിഡ്-19 മഹാമാരിയുടെ കാലത്തുണ്ടായ നിർബന്ധിത അടച്ചുപൂട്ടലുകളുടെ ആഘാതത്തിൽ നിന്ന് കരകയറാൻ പബ്ബുകളും ഹോസ്പിറ്റാലിറ്റി മേഖലയും ഒട്ടേറെ തടസങ്ങൾ നേരിട്ടു. ഇത് പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പലരെയും കടുത്ത കടബാധ്യതയിലേക്ക് തള്ളിവിട്ടു.

യുകെയിലെ കെറ്ററിങിൽ മലയാളിക്ക് ദാരുണാന്ത്യം; അപ്രതീക്ഷിതമായി വിട പറഞ്ഞത് കോട്ടയം കൈപ്പുഴ സ്വദേശി

അടുത്തിടെ യുകെയിൽ മലയാളികളുടെ മരണവാർത്തയാണ് ഓരോദിവസവും കേൾക്കുന്നത്.
യുകെയിലെ കെറ്ററിങ്ങിൽ മലയാളി ആകസ്മികമായി മരണമടഞ്ഞ വാർത്തയാണിപ്പോൾ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തുന്നത്. UKKCA കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ് ആണ് നിര്യാതനായത്. കോട്ടയം നീണ്ടൂർ കൈപ്പുഴ ആണ് കേരളത്തിലെ സ്വദേശം. പൗവത്തിൽ കുടുംബാംഗമാണ് ഷൈജു.

ഇന്നലെ ഉച്ച കഴിഞ്ഞു വീട്ടിൽ വച്ച് ഷൈജുവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തിര വിഭാഗം വീട്ടിലെത്തി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെ മൂന്നേകാലോടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ ലിൻസി ഷൈജുവിനും മക്കൾക്കുമൊപ്പം കെറ്ററിങ്ങിൽ തന്നെയായിരുന്നു ഷൈജു ഫിലിപ്പ് താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ആൻ മറിയ ഷൈജുവും എ ലെവൽ വിദ്യാർത്ഥിയായ അൻസിൽ ഷൈജുവുമാണ് മക്കൾ.

മുൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. കെറ്ററിംഗ്‌ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകനായിരുന്നു. ഷൈജു ഫിലിപ്പിൻെറ ആകസ്മിക നിര്യാണത്തിൽബന്ധുക്കളെയും സുഹൃത്തുക്കളെയും ന്യൂസ്‌ 4 മീഡിയയുടെ അനുശോചനം അറിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img