web analytics

ഇങ്ങനെയാണെങ്കിൽ ഹോട്ടലുകൾ തുറക്കില്ല; അവബോധം നൽകിയതാണ് ആരെയും ബലം പ്രയോഗിച്ച് പുറത്താക്കിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഇങ്ങനെയാണെങ്കിൽ ഹോട്ടലുകൾ തുറക്കില്ല; അവബോധം നൽകിയതാണ് ആരെയും ബലം പ്രയോഗിച്ച് പുറത്താക്കിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമായതോടെ ഹോട്ടൽ ഉടമകൾ പ്രതിഷേധവുമായി രംഗത്ത്.

നാളെ മുതൽ ഹോട്ടലുകൾ അടച്ചിടേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) ആലപ്പുഴ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ഹോട്ടലിൽ പരിശോധനയ്ക്കിടെ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെ പുറത്തിറക്കിയെന്ന ആരോപണമാണ് പ്രതിഷേധത്തിന് കാരണം.

ഫ്രോസൺ ചിക്കൻ പാകം ചെയ്യാൻ അനുമതി നൽകണമെന്നും, പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് പൂർണനിരോധനം ഏർപ്പെടുത്തണമെന്നുമാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ഒരാഴ്ചത്തേക്ക് ചിക്കൻ, മുട്ട വിഭവങ്ങൾ വിൽക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലുകളിലെ പരിശോധന ശക്തമാക്കിയത്.

എന്നാൽ, പരിശോധനയുടെ ഭാഗമായി അവബോധം നൽകുക മാത്രമാണ് ചെയ്തതെന്നും ആരെയും ബലം പ്രയോഗിച്ച് പുറത്താക്കിയിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

വിഷയത്തിൽ ഇന്ന് ജില്ലാ കളക്ടറുമായി ചർച്ച നടത്തുമെന്നും, അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും KHRA അറിയിച്ചു.

തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വ്യാപനം നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലും അധികൃതർ പങ്കുവച്ചു.

കള്ളിംഗ് നടപടികൾ പൂർത്തിയായി

28,549 പക്ഷികളെ കൊന്ന് കത്തിച്ചു

314 മുട്ടകളും 703 കിലോ തീറ്റയും നശിപ്പിച്ചു

ഇന്ന് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും

English Summary

In the wake of avian influenza cases in Alappuzha district, intensified inspections by the Food Safety Department have triggered protests from hotel owners. The Kerala Hotel and Restaurant Association (KHRA) has warned of a possible shutdown of hotels from tomorrow if their demands are not addressed.

Hotel owners allege that customers were forced to leave during inspections at busy hotels in the city. They are demanding permission to use frozen chicken and seeking a temporary ban on duck farming to effectively control bird flu.

The District Collector had ordered a one-week ban on the sale of chicken and egg products within a 10-km radius of affected areas. Authorities, however, clarified that inspections were only meant for awareness and no customers were evicted. Talks with the District Collector are expected today.

alappuzha-bird-flu-hotel-owners-protest

Alappuzha, Bird Flu, Avian Influenza, Hotel Owners Protest, Food Safety Department, Kerala News, Chicken Ban, Public Health, KHRA

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

ശബരിമല ദർശനത്തിന് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’? വരുന്നു വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

കൊച്ചി: ശബരിമല തീർത്ഥാടന ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വൻ പരിഷ്കാരങ്ങൾക്ക് വഴിയൊരുങ്ങുന്നു....

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

Related Articles

Popular Categories

spot_imgspot_img