web analytics

സ്വർണ്ണം കട്ടവനാരപ്പാ….സഖാക്കളാണെ അയ്യപ്പാ…എൽഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് അഖിൽ മാരാർ

സ്വർണ്ണം കട്ടവനാരപ്പാ….സഖാക്കളാണെ അയ്യപ്പാ…എൽഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് അഖിൽ മാരാർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടി ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണെന്ന് അഭിപ്രായപ്പെട്ട് അഖിൽ മാരാർ.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മനസിലാക്കിയ ജനത തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻനെ രാഷ്ട്രീയമായി പിന്തള്ളിയതെന്നും അഖിൽ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിന്റെ മുന്നേറ്റം അഭിനന്ദനാർഹമാണെന്നും, ഈ വിജയം സൂക്ഷ്മതയോടെയും പക്വതയോടെയും കൈകാര്യം ചെയ്ത് മുന്നേറാൻ മുന്നണിയുടെ പോരാളികൾക്ക് കഴിയട്ടെയെന്നും അഖിൽ ആശംസിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്.

കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ, കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ഭാഗിക ആശ്വാസമായത്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ചരിത്രവിജയം നേടി.

അഖിൽ മാരാർ പങ്കുവച്ച കുറിപ്പിൽ, “ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യരാണ് തീരുമാനിക്കുന്നത്.

കമ്മ്യൂണിസ്റ്റ് മൂല്യമുള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നേട്ടം” എന്നായിരുന്നു പരാമർശം.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശ്രദ്ധേയമായ മുന്നേറ്റം സാധിച്ചതായി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

യുഡിഎഫിന്റെ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണപരാജയം ഇതിലൂടെ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മുന്നോട്ടുവച്ച ‘വികസിത കേരളം’ എന്ന ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വിജയമെന്നും, സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടിയാണ് പാർട്ടി മുന്നേറിയതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

English Summary

Public commentator Akhil Marar termed the local body election results a severe setback for the LDF, stating that people have understood the reality and politically rejected Chief Minister Pinarayi Vijayan. In a Facebook post, he congratulated UDF workers and urged them to move forward cautiously. Meanwhile, BJP state president Rajeev Chandrasekhar said the party made significant gains, calling the UDF victory temporary and citing BJP’s historic win in the Thiruvananthapuram Corporation as proof of growing public support.

akhil-mararr-ldf-setback-local-body-election-kerala

Kerala local body elections, Akhil Marar, LDF setback, UDF victory, BJP Kerala, Rajeev Chandrasekhar, Thiruvananthapuram Corporation, Kerala politics

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ് അമേരിക്കൻ സ്വപ്നങ്ങൾ നെയ്ത്...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

Related Articles

Popular Categories

spot_imgspot_img