web analytics

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ അത്യന്തം ക്രൂരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അജയ് ഉണ്ണിക്കെതിരെ വ്യാപക വിമർശനം ഉയരുന്നു.

ബസിനുള്ളിൽ വെച്ച് ദീപക്കിന്റെ വീഡിയോ പകർത്തി അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന യുവതിയെ വിമർശിക്കുന്നതിനിടയിലാണ്, ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്ന് അജയ് ഉണ്ണി ആഹ്വാനം ചെയ്തത്.

തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ കുറ്റകരമായ പ്രസ്താവന നടത്തിയത്.

“അനാവശ്യമായി നാണം കെടുത്താൻ ശ്രമം നടന്നാൽ, മരിക്കണം എന്ന് ഉറപ്പിച്ചാൽ ചെയ്യേണ്ടത്, ഇങ്ങനെ അപരാധം ചുമത്തുന്നവരെ നേരെ ചെന്നു ബലാത്സംഗം ചെയ്ത് പിന്നെ മരിക്കുകയാണ്” എന്ന തരത്തിലുള്ള പരാമർശമാണ് വീഡിയോയിൽ ഉണ്ടായത്.

കോഴിക്കോട് ബസിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഷിംജിത എന്ന യുവതി ദീപക്കിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

തുടർന്ന് ഉണ്ടായ കടുത്ത സൈബർ ആക്രമണങ്ങളിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ദീപക്കിനെതിരെ വീഡിയോ പകർത്തിയ ഷിംജിതയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കവെയാണ് അജയ് ഉണ്ണി ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പരാമർശങ്ങൾ നടത്തിയത്.

മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള വ്യക്തിയിൽ നിന്ന് ഇത്തരം തരംതാണ പ്രസ്താവനകൾ ഉണ്ടായത് രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹത്തിലും ശക്തമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

English Summary

Ajay Unni, a former BJP candidate and social media influencer, has sparked outrage after making extremely misogynistic and criminal remarks in connection with the suicide of Deepak from Govindapuram. In a video shared on social media, Ajay Unni allegedly called for the public rape of women who record videos to shame others. His comments came while criticising a woman accused of filming Deepak on a bus. The incident has triggered widespread condemnation and renewed debates on cyber harassment and hate speech.

ajay-unni-misogynistic-remarks-deepak-suicide-controversy

Ajay Unni, Deepak Suicide Case, Misogynistic Remarks, Cyber Harassment, Social Media Controversy, BJP Former Candidate, Kerala News

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img