സാങ്കേതിക തകരാർ ശ്രദ്ധിച്ചത് പറന്നു തുടങ്ങിയപ്പോൾ ; എയർ അറേബ്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അതീവ അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി. വെളളിയാഴ്ച രാത്രി 7.54 -ഓടെ 171 യാത്രക്കാരും പൈലറ്റ് ഉൾപ്പെടെ ഏഴുജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യയുടെ വിമാനമാണ് തിരികെ 8.30 ഓടെ തിരിച്ചിറിക്കയത്.

വിമാനം പുറപ്പെട്ട് ഏതാനും സമയത്തിനുശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാറുണ്ടായതായി ക്യാപ്ടന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ചിറക്കണമെന്നും ക്യാപ്ടൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചു.

ഇതേ തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സി.ഐ.എസ്.എഫിന്റെ ക്യൂആർടി കമാൻഡോകൾ,വിമാനകമ്പനി ജീവനക്കാർ എന്നിവർ അടിയന്തര സാഹചര്യത്തെ നേരിടാനുളള സൗകര്യങ്ങൾ സജ്ജമാക്കി.

തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുളള ദീർഘ ദൂര യാത്രക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുളള ഇന്ധനം നിലനിർത്തിശേഷം അധികമുളളത് വട്ടം ചുറ്റി പറന്ന് തീർക്കാനും എ.ടി.സി നിർദേശിച്ചു.

തിരിച്ചിറങ്ങാനുളള ഇന്ധം നിലനിർത്തിയശേഷം വിമാനം സുരക്ഷിതമായി 8.30- ഓടെ ലാൻഡ് ചെയ്തു. ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുളളതിനാൽ വിമാനത്തെ റൺവേയിൽ നിന്ന് വിദൂരത്തിലുളള 44 എന്ന് ബേയിലേക്ക് മാറ്റി.

യാത്രക്കാരെ പുറത്തിറക്കി സുരക്ഷാ മേഖലയിലേക്കും മാറ്റി. വിമാനകമ്പനിയുടെ സാങ്കേതിക സംഘം തകരാർ പരിഹരിക്കുകയാണ്. വിമാനം പുറപ്പെടുന്നതിനെക്കുറിച്ചുളള വിവരം ലഭ്യമായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

Related Articles

Popular Categories

spot_imgspot_img