കൊച്ചി: രാജ്യത്ത് വീണ്ടും ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി വന്നത്. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. (Again bomb threats in cochin international airport)
എക്‌സ് വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു. എന്നാൽ ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
നേരത്തെ, 6ഇ87 നമ്പര്‍ കോഴിക്കോട്- ദമാം ഇന്‍ഡിഗോ വിമാനത്തിനും ഭീഷണിയുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് അവധി, ഞങ്ങൾ ടൂറിലാണ്; കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പരിഹാസ ബോർഡ്; നടപടി എടുക്കുമെന്ന് ഡിഎംഒ