കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: കുട്ടികൾ ഓടി രക്ഷപ്പെട്ടു


ഇന്ന് കോഴിക്കോട് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആളുകളെ പിടികൂടിയതിന് പിന്നാലെ കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. വൈകീട്ട് ആറരയോടെ കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച ഇയാള്‍ ആദ്യം കുട്ടികള്‍ക്ക് മിഠായി നല്‍കി. എന്നാല്‍, ഒരു കുട്ടി ഇനിയും മിഠായി വേണമെന്ന് ഇയാളോട് പറഞ്ഞു. ഇതോടെ ഇയാള്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലേക്ക് മിഠായി എടുക്കാന്‍ പോയ തക്കത്തില്‍ കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

സ്‌കൂട്ടറിലെത്തിയ ആളും വാനിലുണ്ടായിരുന്നവരും ഒരേസംഘത്തില്‍പ്പെട്ടവരാണെന്നാണ് ആരോപണം. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img