web analytics

75 മുതൽ 200 കോടി വരെ; പ്രതിഫലം കുത്തനെ ഉയർത്തി ടോളിവുഡിലെ സൂപ്പർ താരങ്ങൾ

ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുങ്ങുന്നത് ടോളിവുഡിലാണ്. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങൾ ഭാഷാ വ്യത്യാസമില്ലാതെ ഹിറ്റായിരുന്നു. ബാഹുബലി, ആർ. ആർ. ആർ, പുഷ്പ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യക്ക് പുറത്തും വലിയ ചർച്ചയായി. ടോളിവുഡ് ചിത്രങ്ങൾ പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായതോടെ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുത്തനെ ഉയർത്തിയിട്ടുണ്ട്. 100 കോടിക്ക് മുകളിലാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.
ടോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് പ്രഭാസ്. 200 കോടിയാണ് പുതിയ ചിത്രമായ കാൽക്കി 2898 എ.ഡിക്കായി വാങ്ങുന്നതത്രേ. സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണിത്. രാജ സാബ്, സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്റെ പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ.
ഭാഷവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ .പുഷ്പ 2 ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.150 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം. പുഷ്പയുടെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ഇതോടു കൂടി നടന്റെ താരമൂല്യം ഇരട്ടിച്ചിരുന്നു.
ആർ. ആർ. ആർ എന്ന ചിത്രത്തിന് ശേഷം രാം ചരണിന്റെ താരമൂല്യം വർധിച്ചിട്ടുണ്ട്. 130 കോടിയാണ് പുതിയ ചിത്രത്തിനായി നടൻ വാങ്ങുന്നത്. നിലവിൽ 100 കോടിയാണ് നടന്റെ പ്രതിഫലം. നടൻ ജൂനിയർ എൻ.ടി ആറും പ്രതിഫലം വർധിപ്പിച്ചിട്ടുണ്ട്. 75 കോടിയായിരുന്നു നടന്റെ പ്രതിഫലം. പുതിയ ചിത്രമായ ദേവരക്ക് 100 കോടിക്ക് മുകളിലാണ് വാങ്ങുന്നത്. പാൻ ഇന്ത്യൻ റിലീസായിട്ടാണ് ചിത്രമൊരുങ്ങുന്നത്. കൊരട്ടാല ശിവയാണ്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

പ്രതിഷേധത്തിന് ഫലമില്ല; എസ്ഐആർ സമയക്രമം മാറ്റില്ല, എന്യൂമറേഷൻ ഫോം സ്വീകരിക്കൽ നിർദ്ദിഷ്ട തീയതിക്കകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആർ (State...

Related Articles

Popular Categories

spot_imgspot_img