സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴ് ദിവസം കൊണ്ട് വില 40 രൂപയാണ് കൂടിയത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.After a hiatus, onion prices are rising again in the state
കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണ് വില കൂടാന്‍ കാരണം.
തമിഴ്‌നാട്, കര്‍ണാടകയില്‍ നിന്നാണ് കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. മഴ കാരണം കൃഷി നശിച്ചതാണ് മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞത്.
വലിയ പെരുന്നാള്‍ (ബക്രീദ്) പ്രമാണിച്ച് ആവശ്യകത കൂടിയതും വിപണി ലഭ്യത കുറഞ്ഞതും കാരണം സവാള വിലയില്‍ വന്‍ വര്‍ധനവ്. സവാളയുടെ വില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് കര്‍ഷകര്‍ കൂടുതല്‍ സ്റ്റോക്ക് സൂക്ഷിക്കുന്നതും വില വര്‍ധനവിന് കാരണമായി.
ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര ചന്തയായ നാസിക്കിലെ ലസല്‍ഗാവില്‍ കഴിഞ്ഞ ദിവസം ഒരു കിലോ സവാളയുടെ വില 26 രൂപയായിരുന്നു. മേയ് 25ന് ഇവിടെ 17 രൂപയായിരുന്നു വില.
മേല്‍ത്തരം സവാളയ്ക്ക് കിലോയ്ക്ക് 30 രൂപ വരെയായി. അടുത്ത ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ മുതല്‍ വിപണിയിലെത്തേണ്ട സവാള, വില കൂടുമെന്ന പ്രതീക്ഷയില്‍, കര്‍ഷകരും ഇടനിലക്കാരും കൂടുതലായി സ്റ്റോക്ക് ചെയ്യുന്നുണ്ട്.
40 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ കയറ്റുമതിയിലും കാര്യമായ ഇടിവ് നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും കര്‍ഷകരിലുണ്ട്.
ഈ മാസം 17ന് വലിയ പെരുന്നാള്‍ പ്രമാണിച്ച് വിപണിയില്‍ സവാളയ്ക്ക് ആവശ്യകതയും ഏറിയിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സവാളയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡെന്നും കര്‍ഷകര്‍ പറയുന്നു.
ബി.ജെ.പിയെ കരയിച്ച സവാള
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായത് സവാള കര്‍ഷകരുടെ രോഷമായിരുന്നു.
രാജ്യത്ത് വിലക്കയറ്റം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ സവാള കൃഷി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് നാസിക്ക്.
കേന്ദ്രസഹമന്ത്രി ഭാരതി പവാറിനെ ദിണ്ടോറിയിലും മുന്നണി സ്ഥാനാര്‍ത്ഥി ഹേമന്ത് ഗോഡ്‌സേയെ നാസിക്കിലും കര്‍ഷകര്‍ പരാജയപ്പെടുത്തി. ഏതാണ്ട് 11 സീറ്റുകളില്‍ കര്‍ഷകരുടെ വോട്ടുകള്‍ നിര്‍ണായകമായി.