53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയെന്ന പേരില്ലാത്ത ബാലറ്റില്‍ വോട്ട് ചെയ്ത് പുതുപ്പള്ളി. പുതുപ്പള്ളി വോട്ടെടുപ്പ് ആരംഭിച്ചു

പുതുപ്പള്ളി: 182 ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണിയോടെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 1,76,417 വോട്ടര്‍മാരില്‍ ഭൂരിപക്ഷവും വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വാശിയേറിയ പ്രചാരണമാണ് നടന്നത്. 1970ല്‍ ആദ്യമായി മത്സരിക്കാനിറങ്ങിയത് മുതല്‍ ഇക്കഴിഞ്ഞ അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ ബാലറ്റ് പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഉമ്മന്‍ചാണ്ടി.

53 വര്‍ഷത്തിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയില്ല. ആകെ ഏഴ് പേരാണ് ഇത്തവണ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. ആദ്യ പേരുകാരനായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. വോട്ടര്‍ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക്, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരാണ് ഉള്ളത്. ഒരു കൈ നോക്കാനിറങ്ങിയ ആം ആദ്മി സ്ഥാനാര്‍ത്ഥി കഴിഞ്ഞാല്‍ പിന്നെ മൂന്ന് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. പൊതുവെ സമാധാനപരമായാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ് നടക്കാറുള്ളത്.

          ചാണ്ടി ഉമ്മന്‍                                                        ജെയ്ക്ക് സി തോമസ്                                                       ലിജിന്‍ ലാല്‍
പക്ഷെ ഇത്തവണ നാല് ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ടെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയിലാണ് ഇപ്പോള്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ് സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂത്തുകളാണ് സെന്‍സിറ്റീവ് ബൂത്തുകള്‍.
വോട്ടിങ്ങ് ശതമാനം വര്‍ദ്ധിപ്പിക്കാനായി സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണി ഫലംപ്രഖ്യാപിക്കും.
spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

മൂലൻസ് ഗ്രൂപ്പ് വിദേശത്തേക്ക് പണം കടത്തി! ഇ.ഡി അന്വേഷണം; ആരോപണങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമോ?

അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ...

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗണ്ടുണ്ടാക്കിയ വിരുതൻ പിടിയിൽ

കോ​ഴി​ക്കോ​ട്: പ​ര​സ്യ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യ...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!