കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പരാതി നൽകി കുടുംബം. നവീൻ ബാബുവിന്റെ സഹോദരനാണ് കണ്ണൂർ സിറ്റി പോലീസിന് പരാതി നൽകിയത്. പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം.(ADM Naveen babu’s brother filed the complaint against pp divya and prasanth)
നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ അവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു പറഞ്ഞു.
അതേസമയം പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി നടത്തുന്ന ഹർത്താൽ ആരംഭിച്ചു. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി.
ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി; പകരം ചുമതല എസ് ശ്രീജിത്തിന്









