web analytics

ഇടുക്കിയിൽ വീടിന് തീപിടിച്ച് നാലുപേരുടെ മരണം; അപകട കാരണം ഷോർട്ട് സർക്യൂട്ടല്ല

അടിമാലി: ഇടുക്കി അടിമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് കാരണമായത് വൈദ്യുത ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് വിലയിരുത്തൽ. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ഷൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളിയാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. അടിമാലി കൊന്നത്തടി മരക്കാനത്തിനു സമീപത്തു അടിമാലി മരക്കാനം തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. എന്നാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വീട് പൂർണമായും കത്തില്ലെന്നാണ് അധികൃതർ പറയുന്നത്.

ഇവരുടെ വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ലാത്തതിനാൽ അപകട വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകിട്ട് ഇതുവഴി പോയ സമീപവാസികളിലൊരാളാണ് കത്തിക്കരിഞ്ഞ നിലയിൽ വീട് കാണുന്നത്. തുടർന്ന് വെള്ളത്തൂവൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തുകയായിരുന്നു.

പിന്നാലെ രാത്രി വൈകി നടത്തിയ തെരച്ചിലിൽ മറ്റുള്ളവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീട്ടിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമായതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ അപകടത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാനുണ്ട്.

ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും പൊലീസ് വ്യക്തമാക്കി. മരിച്ച ശുഭയുടെ ഭർത്താവ് അനീഷ് രണ്ടു വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img