ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലോ?
തമിഴ് താരം ധനുഷും നടി മൃണാള്‍ ഥാക്കൂറും തമ്മിൽ അടുപ്പത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി. ധനുഷ് തന്‍റെ നല്ല സുഹൃത്താണെന്ന് ആയിരുന്നു മൃണാളിന്റെ പ്രതികരണം.
ധനുഷുമായി താന്‍ അടുപ്പത്തിലാണെന്ന ചര്‍ച്ചകള്‍ തമാശയാണെന്നും അത്തരത്തിലുള്ള പ്രണയബന്ധമൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്നും നടി പ്രതികരിച്ചു. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
കൂടാതെ ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗിലെ ധനുഷിന്‍റെ സാന്നിധ്യത്തെക്കുറിച്ചും മൃണാള്‍ പറഞ്ഞു.
താന്‍ വിളിച്ചിട്ടല്ല ധനുഷ് വന്നതെന്നും അദ്ദേഹത്തെ ക്ഷണിച്ചത് അജയ് ദേവ്ഗണ് ആയിരുന്നുവെന്നും മൃണാള്‍ വ്യക്തമാക്കി.
ആനന്ദ് എല്‍ റായ്‍യുടെ സംവിധാനം ചെയ്ത് ധനുഷ് നായകനാവുന്ന തേരേ ഇഷ്ഖ് മേം എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പാക്കപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ ഥാക്കൂര്‍ പങ്കെടുത്തതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
സണ്‍ ഓഫ് സര്‍ദാര്‍ 2 സ്ക്രീനിംഗ് വേദിയില്‍ നിന്ന് ഇരുവരുടെയും ചിത്രങ്ങള്‍ എത്തിയതോടെ ഈ പ്രചരണം കൂടുകയും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ ധനുഷിന്‍റെ സഹോദരിമാരെ മൃണാള്‍ ഥാക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്ത കാര്യവും ചിലര്‍ കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു.
എന്നാൽ ഈ വിഷയത്തില്‍ ധനുഷോ മൃണാള്‍ ഥാക്കൂറോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
‘പ്രൗഡ് പേരന്റ്സ്’; മകന്റെ ഗ്രാജുവേഷന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും
ചെന്നൈ: മകന്റെ ഗ്രാജുവേഷൻ ചടങ്ങിന് ഒരുമിച്ച് പങ്കെടുത്ത് നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനികാന്തും. മകനെ ഇരുവരും ചേർന്ന് കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലാണ് യാത്ര പഠിച്ചിരുന്നത്. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.
ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്നാണ് രജനികാന്ത് കുറിച്ചിരിക്കുന്നത്.
2022-ലാണ് ധനുഷും ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. തുടർന്ന് 2024-ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. യാത്രയെക്കൂടാതെ ലിംഗ എന്നൊരു മകൻ കൂടി ഇരുവർക്കുമുണ്ട്.
Summary: Actress Mrunal Thakur responded to rumors about her closeness with Tamil actor Dhanush, clarifying that Dhanush is just a good friend.