കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹർജി തള്ളി. അന്തിമവാദം തുടർന്ന കോടതിയിൽ വേണമെന്ന ഹർജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്.(Actress assault case; trial court reject petition of survivor)
എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നതോടെ വാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയെ സമീപിക്കുകയായിരുന്നു. ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ എന്താണ് തനിക്ക് സംഭവിച്ചത് എല്ലാവരും അറിയട്ടെ എന്നാണ് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു.