തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഏറെ ആരാധകരുള്ള നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി, ബാഹുബലി എന്നീ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം കൂടുതൽ ജനശ്രദ്ധ നേടി. മലയാളത്തിലെ’കത്തനാർ’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുഷ്‌കയെ ബാധിച്ച അപൂര്‍വ്വ രോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.(Actress Anushka Shetty suffers from rare laughing disease)
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥ ആണിത്. ഇതുമൂലം ഷൂട്ടിങ് മാറ്റിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
“എനിക്ക് ചിരിക്കുന്നൊരു രോഗം ഉണ്ട്. ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിരി രോഗമല്ല. പക്ഷേ എനിക്കത് രോഗമാണ്. ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ എനിക്ക് നിര്‍ത്താനാവില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്”, എന്നാണ് അനുഷ്ക പറഞ്ഞത്. അനുഷ്കയുടെ പേഴ്സണല്‍ ട്രെയിനര്‍ ആയ കിരണും രോഗ വിവരം സ്ഥിരീകരിച്ചിരുന്നു.
Read Also: കൊക്കോ തോട്ടത്തിൽ നിന്ന് കിട്ടിയ മുട്ടകൾ കൊണ്ടുവന്ന് അടവച്ചു, വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ!
Read Also: തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു