web analytics

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ പങ്കെടുക്കാത്തത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സമയത്താണ് അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തുന്നത്. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, പക്ഷെ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ചെങ്കിലും പ്രൊമോഷൻ പരിപാടികൾക്ക് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞു.

ഇത്രെയും നാളും ഈ വിഷയത്തോട് മൗനം പാലിച്ച അഹാന ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

താനും ചിത്രത്തിൻറെ സംവിധായകനും, ഭാര്യയും തമ്മിൽ നിലനിൽക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും, അതുകൊണ്ടുതന്നെ മുന്ന് വർഷങ്ങൾ കഴിഞ്ഞുവെന്ന കാരണം കൊണ്ട് മാത്രം അതൊന്നും മറക്കാൻ കഴിയില്ലെന്നുമാണ് അഹാന പറയുന്നത്.

സിനിമയുടെ ചിത്രീകരണ സമയത്ത് തീർത്തും അൺപ്രൊഫഷണലായി പെരുമാറിയ സംവിധായകൻ മനു, തന്നെ അറിയിക്കാതെ മറ്റൊരാളെക്കൊണ്ട് തൻറെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും പറഞ്ഞു. മാത്രമല്ല സംവിധായകൻ മനു ഷൂട്ടിംഗ് സൈറ്റിൽ മദ്യപിച്ചെത്താറുള്ളതായും അഹാന തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

താൻ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നുവെന്നും, അതിനുള്ള തെളിവുകൾ തന്റെപക്കൽ ഉണ്ടെന്നും അഹാന പറയുന്നു. ഞാൻ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയായതുകൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിക്കുകയായിരുന്നുവെന്നും. ഇത് അവരുടെ തെറ്റുകൾ മറയ്ക്കുന്നതിനുള്ള തന്ത്രമായിരുന്നുവെന്നും നടി പറയുന്നു.

ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയാമെന്നും പക്ഷെ അത് എന്താണെന്ന് അറിയില്ലെന്നുമായിരുന്നു സംവിധായകന്റെ ഭാര്യ പറഞ്ഞിരുന്നത്. എന്നാൽ ഇത് ചില പ്രശ്നങ്ങൾ അല്ലെന്നും, സംവിധായകനും ഭാര്യയ്ക്കുമെതിരെ കേസ് നൽകേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണെന്നും അഹാന കൂട്ടിച്ചേർത്തു.

വിഷയത്തിൽ മനുവിന്റെയും ഭാര്യയുടെയും പ്രവൃത്തികൾ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും. സിനിമയുടെ ആദ്യ പ്രസ് മീറ്റിൽ നിങ്ങൾ എന്റെ മേൽ ആക്ഷേപം ഉന്നയിച്ചപ്പോഴും ഉടൻ പ്രതികരിച്ചില്ലെന്നും, കാരണം താൻ ഒരു മനുഷ്യനാണെന്നും അഹാന തന്റെ കുറിപ്പിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന്; 60 പേരുടെ പട്ടിക ആദ്യം, എംപിമാർക്ക് സീറ്റ് ഇല്ല

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന്; 60 പേരുടെ പട്ടിക ആദ്യം, എംപിമാർക്ക് സീറ്റ്...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണവും നൽകാം; ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ മദ്യം വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശനമായ...

ഇരകൾക്ക് പണം നൽകിയില്ലെങ്കിൽ ട്രഷറി പൂട്ടിക്കും; സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ സ്ത്രീകളും കുട്ടികളും അർഹമായ കൈത്താങ്ങിനായി...

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു

അങ്കമാലിയിൽ പ്രതികാരക്കൊല: മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊന്നു അങ്കമാലി:...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

Related Articles

Popular Categories

spot_imgspot_img