തിരുവനന്തപുരം: സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.Actor Vinayakan criticized Santosh George Kulangara
ലോകം അറിയാമെന്ന് സ്വയം നടക്കുന്നു. സ്വന്തം രാജ്യത്തെ മോശമായി കാണിച്ച് കാശുണ്ടാക്കിയാണ് സന്തോഷ് ജോർജ് കുളങ്ങര കാശുണ്ടാക്കുന്നത്. ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു. ഇത്തരക്കാരെ നമ്പരുത്. നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകണം എന്നും വിനായകൻ പറഞ്ഞു.
അതേസമയം പോസ്റ്റിൽ വിനായകന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും സ്വന്തം രാജ്യത്തെ മോശമാക്കി കാണിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇദ്ദേഹത്തെ നമ്പരുത്
യുവതീ യുവാക്കളോട് ….
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്
സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യ എന്ന മഹാരാജ്യത്തെ മോശമായി കാണിച്ച്
ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന) ആളുകളെ നമ്പരുത്
യുവതീ യുവാക്കളെ
നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകുക
ഇദ്ദേഹത്തെ നമ്പരുത്.