ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതർക്ക് സഹായം വിതരണം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനായ നടന്‍ വിജയ്. 300 കുടുംബങ്ങള്‍ക്ക് ആണ് സഹായം നൽകിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു പ്രളയ സഹായം കൈമാറിയത്.(Actor Vijay provided aid to flood-affected families in Chennai)
അതേസമയം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളിലടക്കം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴുപേർ മരിച്ചിരുന്നു. അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്.