ഇളയ ദളപതി പിടിക്കുമോ തമിഴ്നാട്

ഇളയ ദളപതി പിടിക്കുമോ തമിഴ്നാട്

ചെന്നൈ: 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിൻറെ മുഖ‍്യമന്ത്രി സ്ഥാനാർഥിയായി നടൻ വിജയ്‌യെ പ്രഖ‍്യാപിച്ചു.

ഇന്ന് ചേർന്ന പാർട്ടിയുടെ എക്സിക‍്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ആ​ഗസ്റ്റ് മാസം നടക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനം വിപുലമായി നടത്താനും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പൊതുസമ്മേളനങ്ങൾ നടത്താനും പാർട്ടി യോഗത്തിൽ തീരുമാനമായി.

ബിജെപിയുമായി സഖ‍്യത്തിനില്ലെന്ന് വിജയ് യോഗത്തിൽ വ‍്യക്തമാക്കി. ബിജെപിയുമായി സഖ‍്യമുണ്ടാക്കാൻ തമിഴക വെട്രി കഴകം ഡിഎംകെയോ എഐഡിഎംകെയോ അല്ലെന്നും നടൻ വിജയ്‌ കൂട്ടിച്ചേർത്തു.

ബിജെപിയുമായി സഖ‍്യമുണ്ടാക്കാൻ തമിഴക വെട്രി കഴകം ഡിഎംകെയോ എഐഡിഎംകെയോ അല്ലെന്നും നടൻ വിജയ്‌ കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന് വ്യക്തമാക്കി ടി.വി.കെ. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു.

വി കെ ഉൾപ്പെട്ട സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ്

2026 ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ പറയുന്നത്.

2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിൻറെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – ടി വി കെ സഖ്യത്തിന് സാധ്യത എന്ന പ്രചാരണം പുറത്തുവന്നിരുന്നു.

ഇതിനിടെ 3 പതിറ്റാണ്ടോളം സംസ്ഥാനം ഭരിച്ച അണ്ണാഡിഎംകെയുടെ മുന്നിൽ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം

വച്ച നിബന്ധനകൾ പാളിയതിനെ തുടർന്നാണ് അണ്ണാ ഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയത് എന്ന റിപ്പോർട്ടും പുറത്തുവന്നു.

എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ മാസം ചെന്നെെയിൽ നടന്ന പരിപാടിയിൽ വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്.

സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.

താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നതിൽ നേരത്തെ ചേർന്ന നേതൃയോഗത്തിൽ തീരുമാനമായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും ചെയ്തിരുന്നു.

വിജയ്‌യുടെ വീടിനു നേരെ ചെരുപ്പേറ്; പ്രതിഷേധത്തിന് പിന്നിൽ മലയാളി യുവാവ്

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വീടിനു നേരേ ചെരുപ്പെറിഞ്ഞ് മലയാളി യുവാവ്.

ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെയാണ് ഉള്ളിലേക്ക് ചെരുപ്പെറിഞ്ഞത്. വിജയ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.

ടി വി കെ വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു യുവാവിന്റെ പ്രതിഷേധം. സുരക്ഷാ ജീവനക്കാർ ഇയാളെ ഓടിച്ചു വിടുകയായിരുന്നു.

യുവാവിന് മാനസികവിഭ്രാന്തിയുണ്ടെന്ന് ആണ് സൂചന. മാധ്യമപ്രവർത്തകരെക്കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.

മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ക്ക്‌ മുന്നറിയിപ്പു നൽകാനാണ് ഇവിടെയെത്തിയതെന്നും യുവാവ് പറഞ്ഞു.

English Summary:

Actor Vijay has been announced as the Chief Ministerial candidate for the Tamizhaga Vetri Kazhagam party in the 2026 Tamil Nadu Assembly elections.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

Related Articles

Popular Categories

spot_imgspot_img