web analytics

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

കൊച്ചി: മിമിക്രി ആർട്ടിസ്റ്റും റിയാലിറ്റി ഷോ താരവുമായ കലാഭവൻ സരിഗയെ നടൻ ശങ്കർ അപമാനിച്ചുവെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിവാദം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ‘ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ’ ചടങ്ങിനിടെയാണ് സംഭവം.

നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ കഴിവിന് സരിഗയ്ക്ക് പുരസ്കാരം നൽകി. ചടങ്ങിൽ സംവിധായകൻ വിനയൻ മൊമന്റോ കൈമാറിയപ്പോൾ നടൻ ശങ്കർ പ്രശസ്തിപത്രം നൽകി.

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ശങ്കർ അത് സ്വീകരിച്ചില്ല. എന്നിരുന്നാലും ശങ്കറിന്റെ കാലിൽ തൊട്ട് വന്ദിച്ച ശേഷമാണ് സരിഗ വേദി വിട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ചര്‍ച്ചയാണ് ഉയർന്നത്. സഹപ്രവർത്തകയോട് കാണിക്കേണ്ട മര്യാദ ശങ്കർ പാലിച്ചില്ലെന്നും ഇത് അപമാനകരമായ പെരുമാറ്റമാണെന്നും ചിലർ വിമർശിച്ചു.

അതേസമയം ശങ്കറിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ഒരാൾക്ക് കൈ കൊടുക്കാൻ താൽപര്യമില്ലെങ്കിൽ അത് വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നുമാണ് അവരുടെ നിലപാട്.

English Summary

Actor Shankar has faced criticism on social media after allegedly refusing to shake hands with mimicry artist and reality show star Kalabhavan Sariga during an award ceremony in Kochi. The incident took place at the ‘National Kalasamskruthi Kalabhavan Mani Memorial’ event held at Changampuzha Park. After receiving the award, Sariga extended her hand for a handshake, but Shankar reportedly declined. Despite this, she touched his feet before leaving the stage. The video of the moment has gone viral online, sparking mixed reactions from netizens.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല കോട്ടയം: തിരഞ്ഞെടുപ്പ്...

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ് പുകിലുകൾ അറിയാം…

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ്...

പാർട്ടി ഗ്രാമത്തിൽ പുകയുന്ന ‘അരിവാളും’ ‘വിമത ചുറ്റികയും’; കണ്ണൂരിൽ ഇപ്പോൾ എല്ലാം ‘ഹൈ അലർട്ടാണ്’!

പാർട്ടി ഗ്രാമത്തിൽ പുകയുന്ന 'അരിവാളും' 'വിമത ചുറ്റികയും'; കണ്ണൂരിൽ ഇപ്പോൾ എല്ലാം...

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

Related Articles

Popular Categories

spot_imgspot_img