web analytics

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്ക് വേണ്ടി ഉഷഃപൂജ നടത്തി ഇച്ചാക്കയുടെ സ്വന്തം ലാലു

ശബരിമല: നടൻ മോഹൻലാൽ ശബരിമല ദർശനം നടത്തി. മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തിയാണ് മടങ്ങിയത്.

മോഹൻലാലിനെ സംബന്ധിച്ച് ജേഷ്ഠൻ തന്നെയാണ് നടൻ മമ്മൂട്ടി, ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്ക. അകാലത്തിൽ മോഹൻലാലിനെ വിട്ടുപിരിഞ്ഞ ചേട്ടൻ പ്യാരിലാലിനോളം തന്നെ പ്രിയപ്പെട്ട സഹോദരനാണ്. 

മമ്മൂട്ടിയെ സംബന്ധിച്ചും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്. തന്റെ അനിയനെ പോലെ തന്നെ മമ്മൂട്ടി  ജീവിതത്തിലേക്ക് ചേർത്തു നിർത്തുന്ന കുഞ്ഞനിയനാണ് ലാൽ.

സൂപ്പർസ്റ്റാർ പദവികൾക്കു അപ്പുറം, ഇരുവരും പങ്കിടുന്ന ഊഷ്മളമായ സൗഹൃദത്തിനും സാഹോദര്യത്തിനും പലകുറി മലയാളികൾ ഒരോരുത്തരും സാക്ഷികളായതാണ്.

ഇപ്പോഴിതാ, ഇരുവർക്കുമിടയിലെ ആ ആത്മബന്ധവും അടുപ്പവുമാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. കുറച്ചു ദിവസങ്ങളായി വിശ്രമത്തിൽ കഴിയുന്ന മമ്മൂട്ടിയ്ക്കു വേണ്ടി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. 

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട് നടത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി.

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. ‘എമ്പുരാൻ’ റിലീസ് ചെയ്യാൻ ദിവസങ്ങൾ ശേഷിക്കെയാണ് അയ്യപ്പ ദർശനം.

പമ്പയിലെത്തി ഇരുമുടി നിറച്ച ശേഷമായിരുന്നു മലകയറ്റം. ഒന്നര മണിക്കൂർ കൊണ്ട് സന്നിധാനത്തെത്തി. ദർശനം നടത്തിയ ശേഷം തന്ത്രിയെ കണ്ടും.

ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങളടക്കം മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നിർമ്മാല്യം തൊഴുത ശേഷമാണി മലയിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img