കോഴിക്കോട്: സിനിമ – സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു, ബേബി മെമ്മോറിയൽ
ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികില്‍സയില്‍ ആയിരുന്നു. അമ്പതിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്
സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.
ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.