web analytics

‘വിളിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു, ഒരിക്കലും മറക്കില്ല’: കോളേജിലേക്ക് വിളിച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ബിബിൻ ജോർജ്

‘ഗുമസ്തന്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കായി കോളേജില്‍ എത്തിയപ്പോൾ അപമാനിക്കപ്പെട്ട വാർത്തയോട് പ്രതികരിച്ച് നടൻ നടൻ ബിബിന്‍ ജോര്‍ജ്. Actor Bibin George reacts to the incident of being insulted by being called to the college.

” മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേദിയിൽ കൂടെയുണ്ടായിരുന്ന താരങ്ങൾക്ക് നേരിട്ട അപമാനമാണ് കൂടുതൽ വേദനിപ്പിച്ചത്.

സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്നെ അപമാനിച്ച് ഇറക്കിവിട്ട അധ്യാപകനോട് യാതൊരു വിരോധവുമില്ല. കുട്ടികളുടെ വിഷമമാണ് എന്റെയും സങ്കടം. തന്നോട് പെരുമാറിയത് ശരിയാണോ എന്ന് അധ്യാപകൻ തന്നെ സ്വയം ചിന്തിക്കട്ടെയെന്നും ബിബിൻ ജോർജ് പറഞ്ഞു.

മാഗസിന്‍ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബിബിന്‍ ജോര്‍ജ് അടങ്ങുന്ന ഗുമസ്തന്‍ ടീം വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജില്‍ എത്തിയത്.

മാഗസിന്‍ പ്രകാശിപ്പിച്ചതിന് ശേഷം സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാൾ ആവശ്യപ്പെട്ടത്.

വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറയുന്നു.

ഈ വിഷയം കത്തിച്ച് ‘ഗുമസ്തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നും ബിബിൻ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് യുഡിഎഫ് കൺവെൻഷനിൽ  രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല കോഴിക്കോട്: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img