സനാതന ധർമത്തിനെതിരെ പരാമർശം; കമൽഹാസന് വധഭീഷണി
ചെന്നൈ: സനാതന ധർമത്തിനെതിരായ പരാമർശത്തിൽ നടനും എംപിയുമായ കമൽഹാസനു നേരെ വധ ഭീഷണി.
കമൽഹാസന്റെ കഴുത്തു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയ ജൂനിയർ നടനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി വേദിയിലായിരുന്നു കമൽ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധമാണു വിദ്യാഭ്യാസമെന്നുമായിരുന്നു കമലിന്റെ പരാമർശം.
ഇതോടെ, സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിനു പിന്നാലെ, സിനിമയിൽ സഹനടനായ രവിചന്ദ്രൻ സ്വകാര്യ ചാനൽ ചർച്ചയിൽ കമലിനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം.
മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു.
‘നിന്നെ ഞാന്‍ കൊല്ലും’: പഹല്‍ഗാമിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന പോസ്റ്റിനു പിന്നാലെ ഗൗതം ഗംഭീറിന് വധഭീഷണി
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി.
ഭീകരക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നും ഗംഭീർ പോസ്റ്റ് ഇട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
‘നിന്നെ ഞാന്‍ കൊല്ലും’ എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഇ-മെയില്‍ വഴി വന്ന ഭീഷണിയെത്തുടര്‍ന്ന്, ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Summary: Actor and MP Kamal Haasan receives death threat from a junior actor over his remarks against Sanatana Dharma. The threat, stating he would be beheaded, led to a police complaint. The controversial comment was made at an event organized by actor Suriya’s Agaram Foundation.









