web analytics

‘ആ സിനിമയിൽ അഭിനയിച്ചതില്‍ കുറ്റബോധം’

‘ആ സിനിമയിൽ അഭിനയിച്ചതില്‍ കുറ്റബോധം’

മോഹന്‍ലാലിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’. ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയവരിൽ ഒരാളാണ് നടന്‍ ആനന്ദ്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് എത്തിയത്.

എന്നാൽ ഇപ്പോഴിതാ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ബിജു മേനോന്‍ തന്നോട് ചോദിച്ചിരുന്നതായും ആനന്ദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന പടം എന്തിനാ ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവര്‍ വിളിച്ചു. ഞാന്‍ പോയി. മോഹന്‍ലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം ആണ് എനിക്ക് തന്നത്.

എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്തിനാണ് ഞാന്‍ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’, എന്ന് ആനന്ദ് പറഞ്ഞു.

സെറ്റില്‍ ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്നു സമ്മതിച്ചു പോയി അത് ചെയ്തു എന്നും അദ്ദേഹം പറയുന്നു.

ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. എന്നാൽ പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാന്‍ ചോദിച്ചുവാങ്ങി.

‘ആ സിനിമ കയ്‌പേറിയ അനുഭവമായിരുന്നു എനിക്ക് സമ്മാനിച്ചത്. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടര്‍ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോന്‍ ചോദിച്ചിരുന്നു. ബിജു മേനോന്‍ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’, നടൻ കൂട്ടിച്ചേര്‍ത്തു.

ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് നടൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ തന്നെയാണ് പങ്കു വെച്ചത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രം കൂടിയാണ് ഇത്.

“പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ”, മകളുടെ ചിത്രത്തിന്റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ തന്നെ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് ആരാധകർ ഊഹിച്ചിരുന്നത്.

അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

Summary: Actor Anand has expressed regret over acting in the film Christian Brothers, directed by Joshiy and starring Mohanlal. Anand played the role of Ranjith, the aide to Mohanlal’s character Christy, in the movie.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img