web analytics

വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂന്നര വയസുകാരിയോട് കൊടുംക്രൂരത, ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയാക്കി; പിതൃസഹോദരൻ അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് മൂന്നര വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പിതൃസഹോദരൻ അറസ്റ്റിൽ. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് ക്രൂരത നടന്നത്. ആറുമാസത്തിനിടെ നിരവധി തവണയാണ് കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.(Accused who molested three-and-a-half-year-old girl arrested)

മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത് എന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസവും കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതേ തുടർന്ന് രക്ഷിതാക്കള്‍ വാര്‍ഡിലെ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തായത്. ഇവിടെ നിന്ന് കുട്ടിക്ക് ചികിത്സ നൽകി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിൽ നൽകിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്.

ചൈൽഡ് ലൈൻ അധികൃതർ കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img