മേല്‍ജാതിക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പക, 88-ാം നാൾ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊന്നു; തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു ആണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തി.(Accused in Thenkurissi honor killing case sentenced to life imprisonment)

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.

ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന്...

കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്

കൊച്ചി: കേരള തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാൻ ഹയി Wan Hai...

വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ

കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ...

കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി; മുതിരപ്പുഴ, പെരിയാർ തീരത്ത് ജാഗ്രത നിർദേശം

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും...

ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു

പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ ടീസ്റ്റ നദിയിൽ കാണാതായ സംഭവത്തിൽ...

Other news

No Merchant Discount; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന റിപ്പാർട്ടുകൾNo...

സ്ഥലം മാറി പോയപ്പോൾ ശുദ്ധികലശം നടത്തി; പരാതിയുമായി പട്ടികജാതിക്കാരിയായ സെക്രട്ടറിയേറ്റ് ജീവനക്കാരി

തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി നൽകി സെക്രട്ടറിയേറ്റ്...

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന്...

മഴ തുടരും; ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്...

വിമാനാപകടം, യുകെ മലയാളി നേഴ്സ് മരിച്ചു…!

വിമാനത്തിൽ യുകെ മലയാളിയായ പത്തനംതിട്ട സ്വദേശിനിയടക്കം 2 മലയാളികൾ അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക്...

വീടിനു പിറകിലുള്ള മുറിയിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img