web analytics

100 അടി നീളം, 75 സീറ്റുകൾ ഹെലിപ്പാഡും നീന്തല്‍ക്കുളവും.. അദ്ഭുതമാണ് ലോകത്തിലെ ഏറ്റവും വലിയ കാര്‍

ഒരു കാർ സ്വന്തമാക്കുക എന്നത് ആഡംബരത്തിന്റെ ഭാഗമാണെന്നാണ് പലരും കരുതുന്നത്. കാർ നൽകുന്ന സ്റ്റാറ്റസ് ഫീലിങ്, മൂല്യം, സുഖകരമായ യാത്രാനുഭവം തുടങ്ങിയവയെല്ലാം ഇതിൻ്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

പലതരം കാറുകൾ ലോകത്താകമാനം പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ആഡംബരത്തിന്റെ അവസാന വാക്കായ ഒരു കാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ കാറിൽ സ്വിമ്മിങ് പൂളും, ഗോൾഫ് കളിക്കാനുള്ള സ്ഥലലവും എല്ലാമുണ്ട് ഇതിൽ.

റോഡിലൂടെ ഓടുന്ന ട്രെയിൻ പോലൊരു കാർ. പ്രശസ്ത കാർ കസ്റ്റമൈസർ ജെയ് ഓർബെർഗ് 1986 ൽ കാലിഫോർണിയയിലെ ബർബാങ്കിൽ നിർമ്മിച്ചതാണ് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ കാർ.

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന പദവി നേടിയത് “അമേരിക്കൻ ഡ്രീം” എന്ന കാറാണ് . “അമേരിക്കൻ ഡ്രീം”കാർ തുടക്കത്തിൽ 18.28 മീറ്റർ (60 അടി) നീളവും, 26 ചക്രങ്ങളുണ്ടായിരുന്നു, രണ്ട് V8 എഞ്ചിനുകളായിരുന്നു അത്, ഒന്ന് മുന്നിലും ഒന്ന് പിന്നിലും. 36 വർഷത്തിനുശേഷം, ഈ കാർ പൂർണ്ണമായും പരിഷ്കരിച്ചിരിക്കുകയാണ്.

ഇപ്പോൾ ഈ കാറിന് 30.54 മീറ്റർ (100 അടി 1.5 ഇഞ്ച്) നീളവും 75-ലധികം സീറ്റുകളുമുണ്ട് . നിരവധി ആഡംബര സൗകര്യങ്ങളും ഇതിലുണ്ട്. കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് രണ്ടറ്റത്തുനിന്നും ഓടിക്കാൻ കഴിയുന്ന തരത്തിലാണ് കാറിൻ്റെ നിർമാണം.രണ്ട് വ്യത്യസ്ത ഭാഗങ്ങളായാണ് കാർ നിർമ്മിച്ചിരിക്കുന്നത്.

വലിയ വാട്ടർബെഡ്, നീന്തൽക്കുളം, ഹെലിപാഡ്, ബാത്ത് ടബ്, മിനി ഗോൾഫ് കോഴ്സ്, ടിവികൾ, റഫ്രിജറേറ്റർ, ഒരു ടെലിഫോൺ എന്നിവയും ഈ കാറിലുണ്ട്. ഹെലിപാഡ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് സ്റ്റീൽ ബ്രാക്കറ്റുകളോടെയാണ്. ഇതിന് അയ്യായിരം പൗണ്ട് വരെ ഭാരം വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണിത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img