web analytics

പെരുമ്പാവൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരുക്കേറ്റ കാർ യാത്രികൻ മരിച്ചു; മരിച്ചത് മലയാറ്റൂർ സ്വദേശി; ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം

കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.  മലയാറ്റൂർ സ്വദേശി സദൻ (54)  ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.


അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരുക്ക്. ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അങ്കമാലി ഭാഗത്ത് നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർശയിൽ നിന്ന് വന്ന കാർ. ഇതിൽ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്.

എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ഇന്ത്യൻ റെയിൽവേയുടെ ‘ക്രൗഡ് പുള്ളേഴ്സ്’ കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്!

ഇന്ത്യൻ റെയിൽവേയുടെ 'ക്രൗഡ് പുള്ളേഴ്സ്' കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്! തിരുവനന്തപുരം:...

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദിൽ മലയാളി മരിച്ചു റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മലയാളി...

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Related Articles

Popular Categories

spot_imgspot_img