web analytics

കട്ടപ്പനയിൽ ശവസംസ്കാര ചടങ്ങിനിടെ കാർ പാഞ്ഞു കയറി അപകടം; ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കട്ടപ്പന: ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്‌കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴയിൽ സ്‌കറിയ (78)ആണ് മരിച്ചത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാൻ ആൾക്കൂട്ടത്തിനിടയിൽ നിന്ന സ്‌കറിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.(A man died after a car ran over him during a funeral)

തുടർന്ന് സമീപത്തു നിന്നിരുന്ന ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനെ ഇടിപ്പിച്ചു തെറുപ്പിച്ചു. അപകടത്തിൽ സംസ്‌കാരത്തിനെത്തിയ ചൂരക്കാട്ട് ജോർജുകുട്ടിക്കും പരിക്കേറ്റു. മൂവരെയും ഉടൻ തന്നെ കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്‌കറിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : പരേതയായ അന്നമ്മ മക്കൾ: സിസ്റ്റർ സിജി, സോഫിയ , സോണിയ, ജോബി. മരുമക്കൾ: ബിൻസി, ബിനോയി , ബിന്ദു.

Read also: രാഹുൽ ഗാന്ധി വഞ്ചിച്ചു; റായ്‌ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റെന്ന് ആനി രാജ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img