web analytics

എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകളുള്ള എ.സി ട്രെയിൻ; ബുക്കിംഗ് ഇല്ല, അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം; സൂപ്പർ ഫാസ്റ്റിന്റെ നിരക്കിൽ ലക്ഷ്വറി യാത്ര; എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്; 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും

തിരുവനന്തപുരം: സാധാരണക്കാർക്ക് വേണ്ടി താങ്ങാവുന്ന നിരക്കിലുള്ള ട്രെയിൻ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പുകളുള്ള എ.സി ട്രെയിനാണ് ഇത്. 100-130 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പായും. എന്നാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാവുന്ന രീതിയിലാകും സർവീസ്. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും 200 പേർക്ക് നിന്നും യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത.

ജൂലായിൽ പരീക്ഷണ ഓട്ടം തുടങ്ങാനാണ് തീരുമാനം. മാസങ്ങൾക്കകം സർവീസും തുടങ്ങും. കുറഞ്ഞ നിരക്കുൾപ്പെടെ തീരുമാനിച്ചിട്ടില്ല. സൂപ്പർ ഫാസ്റ്റിന്റെ നിരക്കാവാനാണ് സാദ്ധ്യത. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സർവ്വീസ്. തിരുവനന്തപുരം – എറണാകുളം, കോഴിക്കോട്- പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം- കോയമ്പത്തൂർ, മധുര- ഗുരുവായൂർ, കൊല്ലം- തിരുനെൽവേലി, കൊല്ലം – തൃശ്ശൂർ, കോഴിക്കോട്- മംഗലാപുരം, നിലമ്പൂർ – മേട്ടുപ്പാളയം എന്നിവയാണ് മറ്റു സർവീസുകൾ.

ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് സർവ്വീസുകളും വമ്പൻ ലാഭത്തിലാണ് ഓടുന്നത്. വന്ദേമെട്രോ സർവീസ് തുടങ്ങുമ്പോൾ കേരളത്തെ ആദ്യ ലിസ്റ്റിലുൾപ്പെടുത്താൻ കാരണവുമിതാണ്. 10 കോടി രൂപയാണ് ഒരു കോച്ചിന് നിർമ്മാണച്ചെലവ്. കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലുമായി 400 ട്രെയിനുകളാണ് ഈ വർഷം പുറത്തിറക്കുക. പരമാവധി 250 കിലോമീറ്റർ ദൂരം കണക്കാക്കിയാണ് സർവ്വീസ്.

 

 

Read Also:തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും; പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല; രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക; വീണ്ടും ബാർ കോഴ വിവാദം

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img