web analytics

അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. 

മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ മരിച്ചത്.

അബ്ദുൽലത്തീഫും റുക്‌സാനയും അവരുടെ മറ്റ് രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമാണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary

Five people, including three children from a Malayali family, were killed in a road accident in Abu Dhabi. The victims include three minor children and their housemaid. The parents and two other children sustained serious injuries and are undergoing treatment at Sheikh Shakhbout Hospital. The accident occurred near Shahama on the Abu Dhabi–Dubai road while the family was returning after visiting the Liwa Festival. Burial procedures are being arranged in the UAE.

abu-dhabi-road-accident-malayali-family-children-killed

Abu Dhabi Accident, Malayali Family, UAE News, Road Accident, Gulf News, Kerala News, Tragic Accident

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Other news

വിവാഹവാഗ്ദാനം നൽകി വൈദികന്റെ ക്രൂരത; പീഡനക്കേസിൽ ഒടുവിൽ അറസ്റ്റ്!

വിവാഹവാഗ്ദാനം നൽകി വൈദികന്റെ ക്രൂരത; പീഡനക്കേസിൽ ഒടുവിൽ അറസ്റ്റ്! പേരാവൂർ: വിവാഹവാഗ്ദാനം നൽകി...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം ചെന്നൈ: തമിഴ്‌നാട്...

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും?

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും? ചെന്നൈ:...

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

Related Articles

Popular Categories

spot_imgspot_img