web analytics

ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധി അബ്ദുല്‍ റഷീദ് മുസല്യാര്‍ അന്തരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു അന്ത്യം സംഭവിച്ചത്. പത്തു വര്‍ഷമായി ശബരിമലയില്‍ വാവരുസ്വാമിയുടെ പ്രതിനിധിയാണ് അദ്ദേഹം.(Abdul Rasheed Musalyar passes away)

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ശബരിമല വാവരുനടയിലെ കര്‍മങ്ങള്‍ ചെയ്യുന്ന അബ്ദുല്‍ റഷീദ് മുസല്യാര്‍ ആറുമാസം മുന്‍പാണ് അവസാനമായി മലകയറിയത്. 16 വര്‍ഷം മുന്‍പ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടര്‍ന്നാണ് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ വാവരുനടയിലെ മുഖ്യകര്‍മിയുടെ സ്ഥാനം ഏറ്റെടുത്തത്.

ഫയിസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബര്‍സ്ഥാനില്‍ നടക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img