web analytics

സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു…സിലക്ടർമാർ കാണുന്നില്ലേ? എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്ന് എ.ബി ഡിവില്ലിയേഴ്‌സ്

മുംബൈ:എബി ഡിവില്ലിയേഴ്‌സ് സഞ്ജു സാംസണെ പ്രശംസിച്ചു രംഗത്ത് എത്തി. തുടർച്ചയായ രണ്ട് ടി20 സെഞ്ച്വറുകൾ നേടിയ ഇന്ത്യൻ ബാറ്ററുടെ സമീപകാല പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയ ഡി വില്ലിയേഴ്സ് എല്ലാ ഫോർമാറ്റുകളിലും സഞ്ജുവിനെ തിരഞ്ഞെടുക്കണമെന്നാണ് പറയുന്നത്.

താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. സഞ്ജുവിന്റെ പ്രകടനം സിലക്ടർമാർ കാണുന്നുണ്ടെന്നാണ് താൻ കരുതുന്നത്. അദ്ദേഹം എല്ലാ ഫോർമാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കുന്നതു കാണാൻ ആഗ്രഹമുണ്ട്. സഞ്ജുവിന്റെ ബാറ്റിങ്ങിൽ ഇനിയും ഒരു ഗീയർ കൂടി ബാക്കിയുണ്ട്. ആ ആറാം ഗീയറിലേക്ക് അദ്ദേഹം മാറുന്നത് താൻ കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

“സഞ്ജു സാംസൺ തന്റെ ഗിയർ മാറ്റി. എല്ലാ ഫോർമാറ്റുകളിലും അവനെ കളിപ്പിക്കണം. ഇന്ത്യൻ സെലക്ടർമാർ ഈ പ്രകടനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.

“സഞ്ജു എല്ലാ ഫോർമാറ്റിലും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാൻ കഴിയുന്ന ഒരാളാണ് അവൻ.” ഡി വില്ലിയേഴ്സ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ചറിയുമായി സഞ്ജു കരുത്തുകാട്ടിയതിനു പിന്നാലെയാണ്, ട്വന്റി20യിലെ എക്കാലത്തേയും ഏറ്റവും വിനാശകാരിയായ ബാറ്റർമാരിൽ ഒരാളായി എണ്ണപ്പെടുന്ന ഡിവില്ലിയേഴ്സിന്റെ പ്രശംസ. ആദ്യ മത്സരത്തിൽ 50 പന്തിൽ ഏഴു ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത സഞ്ജുവിന്റെ മികവിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു.

‘‘സഞ്ജു തന്റെ കളിയുടെ ഗിയർ മാറ്റിക്കഴിഞ്ഞു. എല്ലാ ഫോർമാറ്റുകളും മനസ്സിൽവച്ച് സിലക്ടർമാർ സഞ്ജുവിന്റെ പ്രകടനം കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു. സഞ്ജു എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്‌ക്കായി കളിക്കുന്നത് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. വളരെ വളരെ സ്പെഷലായ താരമാണ് സഞ്ജു. ലോകത്തിന്റെ ഏതു ഭാഗത്തും ഏതു സാഹചര്യങ്ങളിലും എല്ലാ ഫോർമാറ്റുകളും കളിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് എന്തോ ഒരു ഒരു കാര്യം സ്വാധീനിച്ചിട്ടുണ്ട്. അത് പരിശീലകരുടെ ഇടപെടനാകാൻ ഇടയില്ലെന്ന് ഞാൻ കരുതുന്നു’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘വി.വി.എസ്. ലക്ഷ്മൺ, ഗൗതം ഗംഭീർ, റയാൻ ടെൻ ഡോഷെറ്റ്, മോണി മോർക്കൽ…. പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും ഞാൻ കുറച്ചു കാണുകയല്ല. പക്ഷേ, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് തന്റെ കരിയറുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവ് ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ആരാധകരായ നമ്മെ സംബന്ധിച്ച് അത് വളരെ കൗതുകമുണർത്തുന്ന സംഗതിയാണ്. സഞ്ജുവിന്റെ കളിയിൽ ഇനിയും ഒരു ഗീയർ കൂടി മാറ്റാനുണ്ടെന്ന് ഞാൻ കരുതുന്നു, ഒരു ആറാം ഗീയർ. അതിനായി കാത്തിരിക്കുകയാണ് ഞാൻ’ – ഡിവില്ലിയേഴ്സ് പറഞ്ഞു.

‘‘ട്വന്റി20യിൽ സെഞ്ചറി, അതും തുടർച്ചയായി രണ്ടു സെഞ്ചറികൾ. തീർത്തും ഉജ്വലമായ പ്രകടനം. സഞ്ജുവിന്റെ നേട്ടത്തിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. സഞ്ജുവുമായി വ്യക്തിപരമായ ബന്ധമുള്ളതുകൊണ്ടാണ് അവന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നു ഞാൻ പറയുന്നത്. ഏറെ വർഷങ്ങളായി ഞങ്ങൾ തമ്മിൽ ഈ ബന്ധമുണ്ട്. ഞാൻ എക്കാലവും സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. സ‍ഞ്ജു എക്കാലവും മികച്ച പ്രകടനം നടത്തണമെന്നാണ് എന്റെ ആഗ്രഹം.

‘‘ഒരിക്കൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിക്കെതിരെ സഞ്ജു സെഞ്ചറി നേടിയിരുന്നു. അന്ന് ഞാനും ടീമിലുണ്ട്. ഈ താരം വളരെ സ്പെഷലായിട്ടുള്ള ആളാണെന്ന് ഞാൻ അന്നുതന്നെ മനസ്സിൽ കുറിച്ചിരുന്നു. എന്റെ അന്നത്തെ തോന്നൽ ശരിയായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. 200നു മുകളിൽ സ്ട്രൈക്ക്റേറ്റിൽ സഞ്ജു ബാറ്റ് ചെയ്യുന്നത് ഞാൻ അധികം കണ്ടിട്ടില്ല. പൊതുവെ യാഥാസ്ഥിതിക ശൈലിയാണ് അദ്ദേഹത്തിന്റേത്. സാധാരണഗതിയിൽ 140–160 സ്ട്രൈക്ക് റേറ്റിലാണ് സ‍ഞ്ജുവിന്റെ ബാറ്റിങ്. ഇത്തവണ അദ്ദേഹം നേടിയ രണ്ടു സെഞ്ചറികളും, പ്രത്യേകിച്ച് രണ്ടാമത്തെ സെഞ്ചറി അതിവേഗത്തിൽ നേടിയതാണ്’ –ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

Related Articles

Popular Categories

spot_imgspot_img