കൊച്ചി: വിവാഹ ദിനത്തിൽ സംഭവിച്ച ദുരന്തത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ആവണിയുടെ കഥ മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന അതുല്യധൈര്യത്തിന്റെ ഉദാഹരണമാണ്.
ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടിലെ എം. ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും, ചേർത്തല ബിഷപ്പ് മൂർ സ്കൂളിലെ അധ്യാപികയുമായ ജെ. ആവണിയുടെയും,
ചേർത്തല കെ.വി.എം എൻജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വി.എം. ഷാരോണിന്റെയും വിവാഹം നവംബർ 21-ന് നടക്കാനിരിക്കെയാണ് ദുരന്തം വന്ന് തട്ടിയത്.
വിവാഹത്തിന് മുന്നോടിയായി മേയ്‌ക്കപ്പ് ചെയ്യാനായി യാത്ര ചെയ്യുന്നതിനിടെ കുമരകത്ത് ഉണ്ടായ വാഹനാപകടത്തിൽ ആവണിക്ക് ഗുരുതര പരിക്കുകളേറ്റു.
ഉടൻ തന്നെയാണ് ഇവരെ എറണാകുളം വി.പി.എസ് ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്നെങ്കിലും കുടുംബത്തിന്റെ ആഗ്രഹത്തോടെയും
അത്യാഹിത വിഭാഗത്തിൽ തന്നെ വിവാഹം; കുടുംബത്തിന്റെ ആഗ്രഹം മാനിച്ച് ആശുപത്രി
ആശുപത്രി അധികാരികളുടെ പരമാവധി സഹകരണത്തോടെയും നിശ്ചയിച്ചിരുന്ന ഉച്ചയ്ക്ക് 12.15-12.30 ഇടയിലുള്ള മുഹൂർത്തത്തിൽ തന്നെയാണ് അത്യാഹിത വിഭാഗത്തിൽ വെച്ച് വിവാഹചടങ്ങ് നടത്തിയത്.
അത്യാഹിത വിഭാഗത്തിന്റെ വാതിൽക്കൽ വച്ചാണ് ഷാരോൺ ആവണിക്ക് താലി ചാർത്തിയത്.
ന്യൂറോ സർജറി വകുപ്പ് തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിത്സയുടെ 12-ാം ദിവസമാണ് ആവണി പൂർണാരോഗ്യത്തോടെ ആശുപത്രി വിടുന്നത്.
വീണ്ടെടുക്കലിന്റെ സന്തോഷത്തോടെ കുടുംബാംഗങ്ങളും ബന്ധുക്കളും കൂടെ നിന്നപ്പോൾ വി.പി.എസ് ലേക്ക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകളർപ്പിച്ചു.
മുഴുവൻ ചികിത്സാചെലവും ഏറ്റെടുത്ത് ഡോ. ഷംഷീറിന്റെ മനുഷ്യത്വം
ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ആവണിയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്തു എന്നത് കുടുംബത്തിന് വലിയ ആശ്വാസമായി.
ജീവിതത്തിലേക്ക് മടങ്ങാന്‍ കൂടെ നിന്ന വി.പി.എസ് ലേക്ഷോറിനോട് ഒരുപാട് നന്ദിയുണ്ടെന്ന് ആവണി പ്രതികരിച്ചു.
കൊമ്മാടിയിലെ വീട്ടിലേക്ക് മടങ്ങിയ ആവണിയോടൊപ്പം ഭർത്താവ് ഷാരോൺ, ഇരുവരുടെയും കുടുംബങ്ങൾ എന്നിവർ സന്തോഷനിമിഷങ്ങൾ പങ്കിട്ടു. മനുഷ്യസ്നേഹവും പ്രതീക്ഷയും ചേർന്ന ഈ കഥ സമൂഹത്തിന് വലിയ പ്രചോദനമാണ്.
English Summary
Aavani, who suffered severe injuries in a car accident on her wedding day, recovered after 12 days of treatment at VPS Lakeshore Hospital, Kochi. Despite the accident, the family conducted the wedding inside the hospital’s emergency ward at the pre-fixed muhurtham. With expert neuro-surgery care and full financial support from the hospital, Aavani has now returned home safely with her husband Sharon.









