ഓര്‍ഡിനന്‍സ് കത്തിക്കലില്‍ നിന്ന് പിന്മാറി എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ആംആദ്മി പാര്‍ട്ടി. നടപടി നിയമവിരുദ്ധമാണെന്ന ആലോചനയിലാണ് നീക്കത്തില്‍ നിന്ന് പിന്മാറിയത്. ജൂലൈ 3 ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഓര്‍ഡിനന്‍സിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചത്. എന്നാല്‍ തീരുമാനം പിന്‍വലിച്ചതായി വൈകുന്നേരം പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

അതിനിടെ ഓര്‍ഡിനന്‍സിനെതിരെ കെജ്രരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സ്റ്റേ ചെയ്യണമെന്നുമാണ് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായി ഡല്‍ഹി സര്‍ക്കാരിന് മേല്‍ അധികാരം ഉറപ്പിക്കാനുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രം കൊണ്ടുവരുന്നതെന്നാണ് കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ മെയ് 19നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് ഓര്‍ഡിനന്‍സിനെതിരെ അരവിന്ദ് കേജ്രിവാള്‍ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. നിരവധി ബിജെപി ഇതര പാര്‍ട്ടികള്‍ വിഷയത്തില്‍ ആം ആദ്മിയെ പിന്തുണച്ചെങ്കിലും കോണ്‍ഗ്രസ് ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ജൂണ്‍ 23ന് നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കേജ്രിവാള്‍ അവശ്യപ്പെട്ടങ്കിലും അത് രാഷ്ട്രീയ ചേരിതിരിവിലേക്ക് നീങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ ശേഖരിക്കാനായി മാത്രമാണ് പട്ന യോഗത്തില്‍ പാര്‍ട്ടി പങ്കെടുത്തതെന്നും, ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്താല്‍ ഏത് യോഗത്തിനും പോകുമെന്നും ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞിരുന്നു. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ രാജ്യസഭയില്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നത് വരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പട്നയിലെ യോഗം തീര്‍ന്നതിന് തൊട്ട് പിന്നാലെ എ എ പി പ്രസ്താവന ഇറക്കിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

തിരുവനന്തപുരത്ത് ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദന്ത ഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊറ്റാമത്ത്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!