കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കുണ്ടുതോട് സ്വദേശി പി.പി രാജന്‍ എന്ന ദാസന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ജനുവരി 31നായിരുന്ന അപകടം ഉണ്ടായത്.
തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചുരത്തിലെ മൂന്നാം വളവില്‍ വെച്ച് രാജന്‍ സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു.
അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കാറിന്റെ ചില്ല് തകര്‍ത്ത് പൊള്ളലേറ്റ് കിടന്ന രാജനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.