web analytics

മോഷ്ടിച്ചത് 1420 രൂപ വിലയുള്ള ലാ ഫ്രാൻസിൻ്റെ ഫുൾ; എത്തുന്നത് ഹെൽമറ്റ് ധരിച്ചത്; സി.സി.ടി.വിയെ പറ്റിച്ചെങ്കിലും ജീവനക്കാരെ പറ്റിക്കാനായില്ല; കോട്ടയത്ത് മദ്യം മോഷ്ടിച്ച വിരുതനെ കുടുക്കിയത് ഇങ്ങനെ

കോട്ടയം: ഹെല്‍മറ്റ് തലയില്‍ വച്ച് പ്രീമിയം കണ്ടറിൽ മോഷണം നടത്തിയ യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. A young man who stole a premium condo while wearing a helmet was arrested

ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്‌കോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആദ്യം മോഷണം നടന്നത്. ജീവനക്കാര്‍ രാത്രി സ്‌റ്റോക്ക് എണ്ണി നോക്കിയപ്പോഴാണ് 1420 രൂപ വിലയുള്ള ഫുള്‍ മോഷണം പോയതായി കണ്ടെത്തിയത്. 

ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് രണ്ട് ദിവസമായി ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവരെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഇന്നലെ ഏഴരയോട് കൂടി സമാനമായ രീതിയില്‍ ഒരു യുവാവ് ബിവറേജില്‍ എത്തി. 

സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെത്തിയ യുവാവ് ഏറെ നേരം നിരീക്ഷിച്ച ശേഷം തിരക്കേറിയപ്പോള്‍ അകത്തുകയറി. 

മദ്യം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ തന്നെ നിരിക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ യുവാവിന്റെ ഫോട്ടോയും വാഹനത്തിന്റെ നമ്പറും പകര്‍ത്തിയ ശേഷം പൊലീസിന് കൈമാറുകയും ചെയ്തു. ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img