കോട്ടയം മെഡിക്കൽ കോളേജിന് സമീപം , കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാൻ എന്നയാളിൽ നിന്നാണ് 7.98 കിലോഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പി.ജി.രാജേഷും പാർട്ടിയും ചേർന്ന് ഇയാളെ പിടികൂടിയത്.
റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെകടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അരുൺ സി ദാസ്, ബിനോദ് കെ ആർ, ബൈജുമോൻ കെ.സി, നൗഷാദ് എം, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ.വി, സുനിൽ കുമാർ കെ, ശ്യാം ശശിധരൻ, പ്രശോബ്‍ കെ.വി, സിവിൽ
English summary ; A young man was caught while transporting ganja in his car