web analytics

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി; ചുവന്ന ഇന്നോവ കാറിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം തുടങ്ങി

കൊച്ചി: ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ചുവന്ന ഇന്നോവ കാറിലെത്തിയ സംഘമാണ് മർദിച്ച് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.
ആറരയോടെ ഒരു കാർ ടാക്‌സി സ്റ്റാൻറിൽ വന്ന് നിർത്തിയെന്നും അവിടെ നിർത്താൻ പാടില്ലെന്ന് പറഞ്ഞപ്പോൾ അവർ വാഹനം മാറ്റിനിർത്തിയെന്നും കുറച്ചു കഴിഞ്ഞപ്പോൾ ബഹളം കേട്ടുവെന്നും അങ്ങോട്ട് നോക്കിയപ്പോൾ ഒരാളെ തള്ളിക്കയറ്റി പോകുന്നത് കണ്ടുവെന്നും ഒരു ഡ്രൈവർ പറഞ്ഞു. ചുവന്ന ഇന്നോവയിലാണ് സംഘം വന്നതെന്നും നാലു പേരുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. പൊലീസിന് ചില നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം.
നാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.കുഴൽപ്പണ ഇടപാട് സംഘം ആണോ എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img