web analytics

ഓമനിച്ചു വളർത്തിയത് കൊടുംവിഷമുള്ള പല്ലിയെ; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

വീട്ടിൽ ഓമനിച്ചു വളർത്തിയ വിഷപല്ലിയുടെ കടിയേറ്റ് യുവാവ് മരിച്ചു. ഫെബ്രുവരി 12 ന് യുഎസിലാണ് സംഭവം. 34 കാരനായ ക്രിസ്റ്റഫർ വാർഡ് ആണ് ഗില മോണ്‍സ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റ് മരിച്ചത്. ക്രിസ്റ്റഫറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നെങ്കിലും പിന്നീട് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊളറാഡോയിലെ ഇയാളുടെ വീട്ടിലായിരുന്നു ഇയാൾ പല്ലികളെ വളർത്തിയിരുന്നത്. മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ എന്താണ് കടിച്ചതെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല എന്നും കടിച്ച ഉടനെ ഇയാൾക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ കാണിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തിരുന്നു എന്നും ക്രിസ്റ്റഫറിന്റെ കാമുകി പറഞ്ഞു. വിഷപ്പല്ലികളെ ഇയാളുടെ വീട്ടിൽ നിന്ന് സൗത്ത് ഡക്കോട്ടയിലെ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. മാത്രമല്ല, ഇയാൾ വീട്ടിൽ വളർത്തുമൃഗങ്ങളായി പരിപാലിച്ചിരുന്ന 26 ചിലന്തികളെയും അധികൃതർ മാറ്റിയിട്ടുണ്ട്. ഗില മോണ്‍സ്റ്റർ പല്ലികളെ നഗരത്തിൽ വളർത്തുന്നത് കുറ്റകരമാണെന്നു അധികൃതർ വ്യക്തമാക്കി.

Read Also:വന്ദേഭാരത് എക്സ്പ്രസിലെ പുകയ്ക്ക് പിന്നിലെ യഥാർത്ഥകാരണം കണ്ടെത്തി റെയിൽവേ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img