ചെറുവത്തൂർ: കർണാടക മണിപ്പാലിൽ ചെറുവത്തൂർ സ്വദേശി യുവഡോക്ടറെ മരിച്ച നിലയിൽ . തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകൻ ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം ഡി വിദ്യാർത്ഥിയായിരുന്നു യുവാവ്.
ഇയാളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിവരമറിഞ്ഞയുടൻ തന്നെ ബന്ധുക്കൾ മണിപ്പാലിലെത്തി. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.