web analytics

ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; അറ്റുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേക്ക്; വനിത കണ്ടക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

തൃശൂര്‍: തൃശൂര്‍ റെയിൽവേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വനിത കണ്ടക്ടറുടെ പാദങ്ങളറ്റു.

ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയില്‍ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളില്‍ നിന്ന് അറ്റുപോയി.

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്ക് പോകാനാണ് തൃശൂരില്‍ എത്തിയത്.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്‍ഡോര്‍ – കൊച്ചുവേളി എക്‌സ്പ്രസ് വേഗത്തില്‍ പ്ലാറ്റ്‌ഫോമിലെത്തിയത്.

പരിഭ്രാന്തയായ ശുഭകുമാരിയമ്മക്ക് മുന്നോട്ടോ പിന്നോട്ടോ മാറാനോ, പ്ലാറ്റ് ഫോമിലേക്ക് കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവില്‍ നിന്നു.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാന്‍ മേല്‍പ്പാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകള്‍ ഒഴിഞ്ഞികിടക്കുന്നതുകണ്ട് കുറുകെ കടക്കാന്‍ തീരുമാനിച്ചെന്നാണ് സൂചന.

ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്‌ബോര്‍ഡില്‍ തട്ടി കണങ്കാലിന് മുകളില്‍ വച്ച് മുറിയുകയായിരുന്നു. ഉടന്‍ ട്രെയിനിനും ഭിത്തിക്കുമിടയിലെ വിടവിലേക്ക് വീണുപോയതുകൊണ്ടും ദേഹത്തിനും മറ്റും പരിക്കുകളില്ല.

ബഹളത്തിനിടയില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തി റെയില്‍വേ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചുമുട്ടുതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ ആംബുലന്‍സില്‍ കയറ്റിയത്.

മുറിഞ്ഞുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഒപ്പം കൊണ്ടുപോയി. ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സഹയാത്രിക ഇരുപാളങ്ങള്‍ക്കുമിടയിലെ സുരക്ഷിത ഭാഗത്തുനിന്നതുകൊണ്ട് രക്ഷപ്പെട്ടു. ശുഭകുമാരിയമ്മയുടെ ഭര്‍ത്താവ് രവീന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ

വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതല്ല…ഒരാൾ അറസ്റ്റിൽ കൊച്ചി: കൊച്ചി...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇനി യുവരക്തം; ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ

ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ ന്യൂഡൽഹി ∙...

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ...

Related Articles

Popular Categories

spot_imgspot_img