web analytics

നിറയെ വെള്ളമുള്ള കിണർ പൊടുന്നനെ വറ്റിവരണ്ടു; പ്രതിഭാസം ഭൂചലനത്തിന്റെ തുടർച്ചയെന്നു നാട്ടുകാർ

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ചാലിശ്ശേരിയിൽ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം കയറാത്തതിനെ തുടർന്ന് വീട്ടുകാർ മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. ഇതിനിടെ കിണറിലേക്ക് നോക്കിയപ്പോഴാണ് നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിൽ കണ്ടത്.

ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ നിലയിലാണ്. കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img