web analytics

എ വിജയരാഘവൻ അപരഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; സ്വതന്ത്രസ്ഥാനാർത്ഥി ചെർപ്പുളശ്ശേരി സ്വദേശി എ വിജയരാഘവൻ്റെ പത്രിക തള്ളി

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ അപരഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്.
പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവനെതിരെ പത്രിക നൽകിയ അപരസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാർത്ഥിയായി പത്രിക നൽകിയ ചെർപ്പുളശ്ശേരി സ്വദേശി എ വിജയരാഘവൻ്റെ പത്രികയാണ് തള്ളിയത്. മണ്ഡലത്തിൽ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം 11പേരുടെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു.

നേരത്തെ വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ, എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ എന്നിവർക്കെതിരെയും അപരന്മാർ പത്രിക സമർപ്പിച്ചു. രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനുമാണ് സ്വതന്ത്രരായി പത്രിക സമർപ്പിച്ചിട്ടുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Related Articles

Popular Categories

spot_imgspot_img