web analytics

സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം കവർന്നത് 20 ലക്ഷം രൂപ; കുത്തേറ്റത് പച്ചക്കറി കടയിലെ മനേജർക്ക്; സംഭവം കാലടിയിൽ

കൊച്ചി:  കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച ശേഷം ലക്ഷങ്ങൾ കവർന്ന് രണ്ടംഗ സംഘം.

സ്കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസിലെ മാനേജർ തങ്കച്ചനാണ് കുത്തേറ്റത്. 

ഇയാളിൽ നിന്നും 20 ലക്ഷത്തോളം രൂപയും സംഘം കവർന്നു. ബൈക്കിലെത്തിയ രണ്ടം​ഗസംഘമാണ് തങ്കച്ചനെ ആക്രമിച്ചത്. കാലടി ആലുവ റൂട്ടിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ക്ലോറോഫോം മണപ്പിച്ച ശേഷം കത്തിക്ക് കുത്തുകയായിരുന്നു.

പച്ചക്കറി കടയിലെ കളക്ഷൻ തുക മുതലാളിയെ ഏൽപ്പിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. 

തങ്കച്ചനെ കുത്തി വീഴ്ത്തിയ ശേഷം പണവുമായി ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

തങ്കച്ചന്റെ വയറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img