കോഴിക്കോട് ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ; സമാനരീതിയിൽ കുടുംബത്തിൽ ജീവനൊടുക്കിയത് മൂന്നുപേർ; ദുരൂഹത

ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ചക്കിട്ടപ്പാറയിൽ കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെയാണ്(17) ബന്ധുവീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തിലെ മൂന്നുപേരാണ് സമാനമായ രീതിയിൽ ജീവനൊടുക്കിയത്. ഉന്നതിയിൽ ഉള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഊരുമൂപ്പൻ ബാലനും ആരോപിച്ചു.

യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ തന്നെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനാൽ ബിനുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബവും രംഗത്തെത്തി.

പത്തുദിവസത്തിനിടെ കുതിച്ചുയർന്ന് കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേർക്ക്; കർശന നിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഇതുവരെ 5,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറുകൾക്കകം 498 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 764 പേർ രോഗമുക്തരായി. നാല് മരണവും റിപ്പോർട്ടുചെയ്തു.

പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് ഇത്രക്ക് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്ക്കായി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.

പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണം തുടരുന്നുണ്ടെങ്കിൽ ആർടിപിസിആർ ചെയ്യണം എന്നാണ് നിർദേശം.

ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യജീവനക്കാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കോവിഡ്, ഇൻഫ്‌ലുവൻസ രോഗലക്ഷണമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോ എന്നകാര്യവും ശ്രദ്ധിക്കണം. ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച, രക്തസമ്മർദ വ്യതിയാനം തുടങ്ങിയവയാണ് നിരീക്ഷിക്കേണ്ട പ്രധാന അപായ ലക്ഷണങ്ങൾ.

കുട്ടികളിൽ മയക്കം, ഉയർന്നഅളവിൽ തുടർച്ചയായ പനി, ഭക്ഷണം കഴിക്കാൻ മടി, വിറയൽ, ശ്വാസതടസ്സം എന്നിവയും നിരീക്ഷിക്കണം. ദുരിതാശ്വാസ ക്യാംപുകളിൽ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

Related Articles

Popular Categories

spot_imgspot_img