web analytics

‘സാമ്പത്തിക ബുദ്ധിമുട്ട്, സഹായിക്കണം’; ജിമ്മിൽ പരിശീലനത്തിനെത്തിയ സ്ത്രീകളോട് പണംപിരിച്ച ട്രെയിനർ ഒടുവിൽ അറസ്റ്റിൽ

പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ അറസ്റ്റിൽ. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്‌നസ് സെന്റര്‍ നടത്തി വരുന്ന ജിപ്‌സണ്‍ ജോയ്ക്ക് (35) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും പ്രതി പറഞ്ഞു. ഇതിന് പകരമായി ജിമ്മിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ചേര്‍ക്കാം എന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ പണം നല്‍കിയിട്ടും മറ്റു നടപടികള്‍ ഇല്ലാതെ വന്നത്തോടെയാണ് രണ്ടു സ്ത്രീകള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് ആണെന്ന് അറിയുകയും കഴിഞ്ഞ ദിവസം തിരികെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read also; അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി പെട്ടെന്ന് വീട്ടിലേക്കു പോയി, പിന്നീട് കാണുന്നത് ആത്മഹത്യ ചെയ്ത നിലയിൽ; കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതി സുരേഷിനെ ഗുജറാത്തിൽ നിന്നും പൊക്കി പോലീസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img