web analytics

ചെറുവിമാനം റോഡിൽ തകർന്ന് വീണു

ചെറുവിമാനം റോഡിൽ തകർന്ന് വീണു

റോം: സ്വകാര്യ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നോര്‍ത്തേണ്‍ ഇറ്റലിയിലെ ബ്രെസ്‌സിയ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വിമാനം ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു.

മിലാനില്‍ നിന്നുള്ള അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റവാഗ്‌ലിയ (75), അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മരിയ ദെ സ്‌റ്റെഫാനോ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭാരം കുറഞ്ഞ ഫ്രെച്ച ആര്‍ജി ഇറ്റാലിയന്‍ വിമാനമാണ് അപകടത്തില്‍പെട്ടത് എന്നാണ് വിവരം. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ വേണ്ടിയാവാം സെര്‍ജിയോ ഹൈവേയ്ക്ക് മുകളില്‍ എത്തിയത് എന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട ചെറു വിമാനം മൂക്കും കുത്തി നടുറോഡില്‍ വീണതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വിമാനം പൂര്‍ണമായും കത്തിനശിച്ചു.

അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ബ്രെസ്‌സിയ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചു. നാഷണല്‍ ഏജന്‍സി ഫോര്‍ ഫ്‌ളൈറ്റ് സേഫ്റ്റിയും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് പരാതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ കോടതിയിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ തമ്മിൽ മാറി കൈമാറിയെന്നാണ് ഇവരുടെ ആരോപണം.

ഈ പ്രശ്നം കാരണം ഒരു കുടുംബം സംസ്കാര ചടങ്ങ് മാറ്റിവയ്ക്കേണ്ടിയും വന്നതായി വിവരമുണ്ട്. ഒരു ശവപ്പെട്ടിക്കുള്ളിൽ പൂർണ്ണമായ ഒന്നിന് പകരം വ്യത്യസ്ത മൃതദേഹഭാഗങ്ങളാണുണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.

2025 ജൂൺ 12-നായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്തം. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് യാത്ര ആരംഭിച്ചതിന് നിമിഷങ്ങൾക്കകം സമീപത്തെ ജനവാസ മേഖലയിലേക്കു അപകടം സംഭവിച്ചത്.

വിമാനത്തിൽ 12 ജീവനക്കാരും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരാൾക്കു മാത്രമാണ് അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ കഴിഞ്ഞത്.

സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചേക്കുമെന്ന തരത്തിലുമുള്ള സൂചനകളുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ തീ

ദില്ലി: ലാൻഡ്എ ചെയ്തതിനു പിന്നാലെ, എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്.

വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.

‘‘ജൂലൈ 22ന് ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവർ യൂണിറ്റിനാണ് (എപിയു) ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്.

യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി.’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.

Summary: A tragic private plane crash in Brescia, Northern Italy, claimed the lives of two people on Tuesday afternoon. The aircraft lost control and crashed onto a highway, leading to the fatal accident. Authorities are investigating the cause of the crash.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img